വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ആഗോള സംഗമമായി റോം ; കത്തോലിക്ക കോണ്‍ഗ്രസ് ഗ്ളോബല്‍ മീറ്റിന് പ്രൗഢോജ്ജ്വല തുടക്കം ; 40 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഒരേ വേദിയില്‍ ; സഭാ മേലധ്യക്ഷന്മാരുടെയും പ്രമുഖരുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടന സമ്മേളനം

News Photo 1 - Europe - Otta Nottathil - catholic_congress_global_meet_roma_started_oct_22_2026
റോം : വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ആഗോള ഐക്യത്തിന്റെയും പുതിയ അധ്യായം രചിച്ചുകൊണ്ട് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക അല്‍മായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഗോള സമ്മേളനത്തിന് ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ പ്രൗഢോജ്ജ്വല തുടക്കം.

ഒക്ടോബര്‍ 19 മുതല്‍ 23 വരെ റോമിലെ മാറ്റര്‍ എക്ളേസിയേ (Mater Ecclesiae) യില്‍ നടക്കുന്ന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലെ 40 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആശീര്‍വാദം തേടിയും ആഗോള കത്തോലിക്കാ സമൂഹത്തിന്റെ ഐക്യസന്ദേശം ഉയര്‍ത്തിപ്പിടിച്ചുമാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
News Photo 2 - Europe - Otta Nottathil - catholic_congress_global_meet_roma_started_oct_22_2026
സഭാ മേലധ്യക്ഷന്മാരുടെയും പ്രമുഖരുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടനം

ഒക്ടോബര്‍ 20~ന് നടന്ന ഉദ്ഘാടന സമ്മേളനം സഭാനേതൃത്വത്തിന്റെയും അല്‍മായ പ്രതിനിധികളുടെയും സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍, ഗള്‍ഫ് രാജ്യങ്ങളിലെ അപ്പസ്തോലിക വിസിറ്റേറ്റര്‍ മോണ്‍സിഞ്ഞോര്‍ ജോളി വടക്കന്‍ എന്നിവരുള്‍പ്പെടെയുള്ള സഭാ മേലധ്യക്ഷന്മാരുടെ സാന്നിധ്യം സമ്മേളനത്തിന് ആത്മീയ പ്രാധാന്യം പകര്‍ന്നു.

ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് വൈകുന്നേരം വര്‍ണ്ണാഭമായ സാംസ്കാരിക പരിപാടികളും അരങ്ങേറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ചടങ്ങിന് മാറ്റുകൂട്ടി. ജര്‍മനിയില്‍ നിന്ന് ജോളി തടത്തില്‍, മേഴ്സി തടത്തില്‍, അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്നും ചിക്കാഗോ രൂപത പാസ്റററല്‍ കൗണ്‍സില്‍ സെക്രട്ടറിയുമായ ഷോളി കുമ്പിളുവേലിയുള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചു. കൂടാതെ റോമിലെ സാമൂഹ്യ സാംസ്കാരിക സംഘടന പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ പ്രൊഫ. ജോസ് ഫിലിപ്പ് വട്ടക്കോട്ടയിലും സമ്മേളനത്തില്‍ സജീവമായി പങ്കെടുത്ത് സാന്നിധ്യമറിയിച്ചു.
News Photo 3 - Europe - Otta Nottathil - catholic_congress_global_meet_roma_started_oct_22_2026
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ളോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍, ഗ്ളോബല്‍ ഡയറക്ടര്‍ റവ. ഫാ. ഡോ. ഫിലിപ്പ് കവിയില്‍, ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, ജനറല്‍ കണ്‍വീനര്‍ ബെന്നി പുളിക്കക്കര തുടങ്ങിയ സംഘടനാ നേതാക്കളും സമ്മേളനത്തിന് നേതൃത്വം നല്‍കി.

കേരളത്തില്‍നിന്നുള്ള ജനപ്രതിനിധികളായ മോന്‍സ് ജോസഫ്, അപു ജോണ്‍ എന്നിവരുള്‍പ്പെടെ സാമൂഹിക, സാംസ്കാരിക, പൊതുപ്രവര്‍ത്തന മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
News Photo 4 - Europe - Otta Nottathil - catholic_congress_global_meet_roma_started_oct_22_2026
- dated 22 Oct 2026

Comments:

Keywords: Europe - Otta Nottathil - catholic_congress_global_meet_roma_started_oct_22_2026 Europe - Otta Nottathil - catholic_congress_global_meet_roma_started_oct_22_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

minister_mons_reception_ITMA_on_22_2026_roma
യൂറോപ്പ് ഇറ്റാലിയന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫിന് റോമില്‍ സ്വീകരണം നല്‍കും
france_riots_indian_in_europe_exclusive_news_oct_20_2026
യൂറോപ്പ് ഫ്രാന്‍സ് കത്തിയമരുമ്പോള്‍ യൂറോപ്പ് ഇനി സുരക്ഷിതമോ? ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ? 35 ലക്ഷം ഇന്‍ഡ്യന്‍ പ്രവാസികള്‍ ഭീതിയില്‍ മലയാളികള്‍ ഇനി എവിടേയ്ക്ക് ?
catholic_congress_global_meet_rom_oct_19_2026
യൂറോപ്പ് റോമില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ളോബല്‍ മീറ്റിന് പതാകയുയര്‍ന്നു; സമുദായ ശാക്തീകരണത്തിന്റെ ആഗോള ചാലകശക്തിയെന്ന് മാര്‍ റാഫേല്‍ തട്ടില്‍; ഒക്ടോബര്‍ 22~ന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച
യൂറോപ്പ് സ്വിറ്റ്സര്‍ലന്‍ഡില്‍ പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നതിന് കര്‍ശന വിലക്ക്; ലംഘിച്ചാല്‍ 1,000 സ്വിസ് ഫ്രാങ്ക് പിഴ; മതസ്വാതന്ത്ര്യ സംവാദം കനക്കുന്നു
winter_time_eu_2026_oct_25_sunday
യൂറോപ്പ് യൂറോപ്പില്‍ ശൈത്യകാല സമയം ഒക്ടോബര്‍ 25 ഞായറാഴ്ച പുലര്‍ച്ചെ നിലവില്‍ വരും ; ക്ളോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട് തിരിക്കും ; ഇന്ത്യയുമായുള്ള സമയവ്യത്യാസം നാലര മണിക്കൂറാകും
riots_in_france_warning_foreurope_germany_oct_19_2026
യൂറോപ്പ് കത്തിയെരിയുന്ന ഫ്രാന്‍സ് ; അരാജകത്വത്തിന്റെ തെരുവ് യുദ്ധങ്ങള്‍; യൂറോപ്പിനെ വിഴുങ്ങുന്ന കലാപത്തീ ജര്‍മ്മനിയിലേക്കും പടരുമോ?